പേരാമ്പ്ര: കേരള സർക്കാർ ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "ആയുഷ് ഹെൽത്തി കേരള' ഫീൽഡ് കാമ്പയിൻ പേരാമ്പ്ര പഞ്ചായത്ത് തല ഉദ്ഘാടനം മദർ തെരേസ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. നാസിത അധ്യക്ഷത വഹിച്ചു.
സർക്കാർ ഹോമിയോ ഡിസ്പെൻസറി പേരാമ്പ്ര, എപിഎച്ച്സി ആയുർവേദ പേരാമ്പ്ര, മദർ തെരേസ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ ഹെൽത്ത് ക്ലബ് എന്നിവരുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. കോളജ് പ്രിൻസിപ്പൽ ഡോ. പി.എഫ്. മേരി, കോളജ് മാനേജർ ഫാ. ജോസഫ് വയലിൽ സിഎംഐ, പേരാമ്പ്ര പഞ്ചായത്ത് വാർഡ് മെമ്പർ ധന്യ അനിൽകുമാർ, ഹെൽത്ത് ക്ലബ് കോർഡിനേറ്റർ നഫീസ ഷബ്നം, കോളജ് ഹെൽത്ത് ക്ലബ് സ്റ്റുഡന്റ് കോർഡിനേറ്റർ എസ്.എസ്. ആർദ്ര, പേരാമ്പ്ര ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ജി.ആർ. സീന, പേരാമ്പ്ര എപിഎച്ച്സി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. കെ.വി. കിഷോർ ലാൽ എന്നിവർ പ്രസംഗിച്ചു. ബോധവത്കരണ ക്ലാസിനോടൊപ്പം ക്വിസ് മത്സരവും സംഘടിപ്പിച്ചു.